കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി അഫീലിന്റെ കുടുംബം. സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന വാദം തെറ്റാണെന്നും. സംഘാടകര്‍ സ്കൂളില്‍ നിന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് പോയതെന്നും കുടുംബം ആരോപിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം സംഘാടകര്‍ക്ക് തന്നെയെന്ന് കുടുംബം ഉറപ്പിച്ച് പറഞ്ഞു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു.