Business

പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്താന്‍ ബിസിനസ് കേരള മീറ്റ് നാളെ കോഴിക്കോട്


കോഴിക്കോട്: ബിസിനസിനെ ഉയര്‍ത്താനും പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്താനും ബിസിനസ് കേരള നാളെ കോഴിക്കോട് ബിസിനസ് കേരള മീറ്റ് നടത്തും. രാവിലെ 9 മണി മുതല്‍ 5 മണി വരെ യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള വ്യാപാരവ്യവസായി പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യൂട്യൂബ്, ഫേസ്ബുക്ക് വിദഗ്ധനായ രതീഷ് ആര്‍ മേനോന്‍, ബിസിനസ് ട്രെയിനറായ സി എ റസാഖ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഉണ്ണിമായ അനില്‍, മജീഷ്യന്‍ ബിഗ് ബി രാജ്, നൗഷാദ് ഇ പി, ഷിജു ചേമ്പ്ര, ഡോ. എ എം ഷരീഫ് എന്നിവര്‍ മുഖ്യാതിഥികളാവും.  

വിവിധ മേഖലയിലുള്ള കമ്പനികള്‍ക്ക് അവരുടെ ബിസിനസിനെ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ്  ബിടുബി പ്രസന്റേഷന്‍ മീറ്റ്. വിതരണക്കാരെ തേടാനും ഫ്രാഞ്ചൈസി കണ്ടെത്താനുമുള്ള അവസരവും ഇതുവഴി ലഭിക്കും. ഫ്രാഞ്ചൈസി തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, ഉല്‍പ്പന്നങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ മാര്‍ഗം തേടുന്നവര്‍, സ്റ്റാള്‍ ഇടാന്‍ താല്‍പ്പര്യമുള്ളവര്‍, പുതിയ സംരഭ അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍, ബിസിനസ് മേഖലയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിസിനസ് മീറ്റില്‍ പങ്കെടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 750 രൂപയാണ് പ്രവേശന ഫീസ്. സ്റ്റാള്‍സ്‌പേസ് 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7511194200, 7511188200

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top