Kerala

കരമനയില്‍ ഒരു കുടുംബത്തിലെ 7 പേരുടെ മരണം: ദുരൂഹതകളുണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: കരമനയില്‍ ഒരു കുടുംബത്തിലെ 7 പേരുടെ മരണത്തിലും ദുരൂഹതകളുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവം കൊലപാതകമാണെന്ന പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന് അന്വേഷണ ചുമതല കൈമാറി. കരമനയിലേത് കൂടത്തായി മോഡല്‍ കൊലപാതകമെന്നാണ് പരാതി. നടന്നത് കൊലപാതകങ്ങള്‍ ആണെന്നും സ്വത്ത് തട്ടിയെടുക്കാനെന്നുമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളാണ് പരാതി നല്‍കിയത്. പരാതിയില്‍ കരമന പോലിസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലിസ് കേസെടുത്തത്.

കുടുംബാംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് കാര്യസ്ഥന്‍ സ്വത്തു തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
20 വര്‍ഷത്തിനിടെ കുടുംബത്തിലെ 7 പേരാണ് മരിച്ചത്. കരമന കാലടി കളത്തില് ഗോപിനാഥ് നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥ് നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണ നായര്‍, ഗോപിനാഥ് നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ്  ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top