Breaking News

തിരുവനന്തപുരത്തും കൂടത്തായി മോഡൽ കൊലപാതക പരമ്പരയെന്ന് പരാതി

തിരുവനന്തപുരം: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്തും നടന്നതായി പരാതി. കരമനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബാംഗങ്ങളുടെ മരണത്തിലാണ് ദുരൂഹത. നടന്നത് കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.

 

ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. പരാതിയിൽ കരമന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.

പരാതി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top