വട്ടിയൂര്‍ക്കാവിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കുമ്മനം രാജശേഖരൻ. വട്ടിയൂര്‍ക്കാവിലെ തോല്‍വി നിസാരമല്ല. 16000 വോട്ട് ബിജെപിക്ക് കുറഞ്ഞു. വോട്ടുകളില്‍ കുറവുണ്ടായ സാഹചര്യത്തെ കുറിച്ച് പാര്‍ട്ടി പഠിക്കും. സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്നതിനെ കുറിച്ച് ആശങ്കകളില്ലന്നും കുമ്മനം അറിയിച്ചു. അധ്യക്ഷനെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ശ്രീധരന്‍പിള്ളയുടെ ഗവര്‍ണര്‍സ്ഥാനം അര്‍ഹിക്കുന്ന അംഗീകാരമാണെന്നും കുമ്മനം പറഞ്ഞു.