Breaking News

മരട് ഫ്‌ളാറ്റ്; സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച്‌ വിഎസ് അച്യുതാനന്ദന്‍


തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് പൊളിച്ചു മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിധി. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് പറഞ്ഞു.

അനധികൃത നിര്‍മ്മാണം നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top