കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രധാന പ്രതിയായ ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരിച്ചു.
കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയാന്നെന്ന് ഉറപ്പുവരുത്തിയത്. അന്വേഷണസംഘത്തിന് ഇന്നലെ ജോളിയുടെ കാറില്‍ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വസ്തു കിട്ടിയിരുന്നു. കാറില്‍ നിന്ന് കിട്ടിയ എല്ലാ സാധനങ്ങളും പരിശോധനയ്ക്ക് അയച്ചിരുന്നു. കാറിനുള്ളിലാണ് താന്‍ സയനൈഡ് സൂക്ഷിച്ചിരുന്നതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.