കോളിവുഡിന്റെ സംവിധായകന് അറ്റ്ലിയുടെ ചിത്രത്തില്‍ ഷാരൂഖ് ഖാന് അഭിനയിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ലഭിച്ചിട്ടില്ല. ഷാരൂഖ് ഖാന് ചിത്രത്തിന് 30 കോടിയാണ് ഹിറ്റ് സംവിധായകന്റെ പ്രതിഫലം. ബിഗിലിന്റെ റിലീസിന് ശേഷം മാത്രമേ പുതിയ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് ഖാനായി പ്രത്യേകം തിരക്കഥ തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരു ആക്ഷന്‍ ഡ്രാമ ചിത്രമാണെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും ഷാരൂഖ് ഖാന്റെ
നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ താരം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നുമാണ് സൂചന. വിജയ് – അറ്റ്ലി കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ ബിഗില്‍ ദീപാവലി റിലീസായി, നവംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും.