Latest News

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിനിറങ്ങുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്. രാത്രി 7:30 ന് കൊച്ചിയിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
സെന്റര്‍ ബാക്ക് രാജു ഗെയ്ക്വാഡിനെ ഉള്‍പ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടിണ്ട് . ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ജംഷദ്പൂര്‍ എഫ്സിയുമായി കഴിഞ്ഞ സീസണില്‍ രാജു ഗെയ്ക്വാഡ് മല്‍സരിച്ചിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് സന്ദേഷ് ജിംഗാനെ ദീര്‍ഘകാല പരിക്ക് മൂലം നഷ്ടപ്പെട്ടതിന് ശേഷമാണ് ഗെയ്ക്വാഡ് പകരക്കാരനായി എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top