Latest News

ഹരിയാന തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയ്ക്ക് തോൽവി

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയ്ക്ക് തോൽവി. ​ഹരിയാനയിലെ കൈതാല്‍ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച സുര്‍ജേവാല ബിജെപിയുടെ ലീലാ റാമിനോടാണ് 530ഓളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.

വിനയത്തോടെ കൈതാലിലെ ജനങ്ങളുടെ വിധി അം​ഗീകരിക്കുന്നുവെന്നും ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ രണ്ടു തവണ രണ്‍ദീപ് സിങ് സുര്‍ജേവാല വിജയിച്ച് മണ്ഡലമാണ് കൈതാൽ.

നിലവിൽ ഹരിയാനയിൽ മികച്ച പ്രകടനം നടത്താൻ കോൺ​ഗ്രസിനായിട്ടുണ്ട്. സംസ്ഥാനത്ത് 90 സീറ്റുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 32 സീറ്റുകൾ പാർട്ടിക്ക് ലീഡുണ്ട്. ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്ക് 40 സീറ്റുകളിലും ജെജെപിക്ക് 10 സീറ്റുകളും ലീഡുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top