തിരുവനന്തപുരം: കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ഇത് ശുഭസൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പോലും കേരളത്തില്‍ ജയിക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധി. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂര്‍ പിടിച്ചെടുത്തത് വലിയ നേട്ടമാണ്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ബിജെപിക്കെതിരെ വലിയ ജനവികാരം രാജ്യത്ത് നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി തകര്‍ന്നടിഞ്ഞെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ചെന്നിത്തല
By
October 24, 2019 2:00 pm