Kerala Politics

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച് വികെ പ്രശാന്ത്,ലീഡ് 8000 കടന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച്‌ എല്‍ഡിഎഫ്. തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്തിന്റെ ലീഡ് 8000 കടന്നു. ഇതോടെ വിജയത്തിന്റെ ആഹ്‌ളാദ പ്രകടനവും ആരംഭിച്ചു കഴിഞ്ഞു. ലീഡ് 8000 കടന്നതോടെ നേതൃത്വവും വികെ പ്രശാന്തും വിജയം ഉറപ്പിച്ചു കഴിഞ്ഞു. ഇത്തവണ യുഡിഎഫ് കോട്ടകളും തകര്‍ത്താണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തുന്നത്. 8397 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് നിന്ന എല്‍ഡിഎഫ് ആണ് ഇത്തവണ അട്ടിമറി വിജയം ഉറപ്പിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top