ടൊറന്റോ: കാനഡയില്‍ പ്രധാന മന്ത്രി ജസ്റ്റിന് ട്രൂഡോ ഭരണം നിലനിര്‍ത്തി. 338ല്‍ 157 സീറ്റ് നേടിയാണ് ലിബറല്‍ പാര്‍ട്ടി വലിയ ഒറ്റകക്ഷിയായത്.മലയാളി സ്ഥാനാര്‍ത്ഥി ടോം വര്‍ഗ്ഗീസ് പരാജയപ്പെട്ടു.
നാലു വര്‍ഷം മുമ്പ് പൊതുതിരഞ്ഞെടുപ്പില്‍ 184 സീറ്റുകള്‍ നേടിയാണ് ജസ്റ്റിന് ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയത്. അഴിമതി ആരോപണങ്ങളില്‍ മുങ്ങിനിക്കുന്ന ട്രൂഡോയ്ക്ക് ഈ വിജയം ഒരു ആശ്വാസമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആഗോള നയതന്ത്രത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത ട്രൂഡോ ബ്ലാക്ക്ഫേസ് അഴിമതിയില്‍ നിന്നും ഫെഡറല്‍ അഴിമതി പ്രോസിക്യൂഷനില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.