Kerala

മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ല; പ്രതികരണവുമായി മാത്യു സാമുവല്‍

തൃശ്ശൂര്‍: മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി മാത്യു സാമുവല്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന് പുറമെ മാത്യു സാമുവലിനെതിരെയും ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ശ്രീകുമാര്‍ മോനോന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമാണ് മാത്യു സാമുവല്‍.

ഒടിയനു ശേഷമുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലുമാണെന്നും തന്റെ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നുമാണ് മഞ്ജു പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ തനിക്ക് മലയാള സിനിമയുമായി യാതൊരു ബന്ധമില്ലെന്നും മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം എവിടെയും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍ തന്റെ നല്ല സുഹൃത്താണെന്നും ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എത്രപേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത് എന്ന് വെറുതെ ഓര്‍ത്തു പോവുകയാണെന്നും അദ്ദേഹം കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top