Breaking News

രണ്ട് മെഡിക്കല്‍ കോളേജുകളില്‍ കോപ്പിയടി; 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയെത്തുടര്‍ന്ന് 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. ചെന്നൈയ്ക്ക് സമീപം തണ്ടലത്തിലുള്ള മാധാ മെഡിക്കല്‍ കോളേജിലും കാഞ്ചീപുരം ജില്ലയിലെ മേല്‍മറവത്തൂരിലുള്ള ആദിപരാശക്തി കോളേജിലുമാണ് ഓഗസ്റ്റില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയത്. മാധാ മെഡിക്കല്‍ കോളേജിലെ 41 വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാല റദ്ദാക്കിയത്. ഈ കോളേജില്‍ അടുത്ത മൂന്നുവര്‍ഷവും ആദിപരാശക്തി കോളേജില്‍ രണ്ടുവര്‍ഷവും പൊതുപരീക്ഷ നടത്തുന്നത് സര്‍വകലാശാല തടഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top