മാനന്തവാടി: കേണിച്ചിറ കോളേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗാര്‍ഡിന് ഗുരുതരമായി പരിക്കേറ്റു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ രാജു സെബാസ്റ്റിയനാണ് പരിക്കേറ്റത്. കാട്ടാന എടുത്തെറിഞ്ഞ രാജുവിന്റെ നട്ടെല്ലിനും കണ്ണിനും പരിക്കേറ്റു.
കേണിച്ചിറ കോളേരി ഇരുകണ്ണിയില് സ്വകാര്യവ്യക്തിയുടെ തോട്ടത്തിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെയാണ് സംഭവം. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.