Entertainment

ആനക്കൊമ്പ് കേസ്, പ്രതിച്ഛായ നശിപ്പിച്ചു: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിവാദം അവസാനിക്കുന്നില്ല. ഇപ്പോള്‍ താരം ആനക്കൊമ്പ് കേസിനെ സംബന്ധിച്ച് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ് എന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ കോടതിയിലാണ് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ആനക്കൊമ്പ് കൈവശം വെക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടന്നിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോള്‍ താരം. 2012 ലാണ് മോഹന്‍ലാലിന്റെ തേവരയില്‍ ഉള്ള ഭവനം ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്യുന്നത്. മിന്നല്‍ റെയ്ഡില്‍ മോഹന്‍ലാലിന്റെ ഭവനത്തില്‍ നിന്ന് നാല് ആനക്കൊമ്പുകളാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തത് കേസില്‍ ഏഴ് വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top