Kerala

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു; ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ജോളിയുടെ വെളിപ്പെടുത്തലുകളില്‍ പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ജോളി ആദ്യം കൊലപ്പെടുത്തുന്നത്. എന്നാല്‍ താന്‍ അന്നമ്മയെ കൊലപ്പെടുത്തിയ വിവരം റോയിക്ക് അറിയാമായിരുന്നു വെന്നാണ് ജോളി ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു. മൂന്നാം തവണ  രണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയാണ് സിലിയെ ഒടുവില്‍ കൊലപ്പെടുത്തിയത്. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും ജോളി മൊഴി നല്‍കി. മൂന്നാം തവണ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ജോളി സിലിക്കുള്ള ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ഷാജുവും സിലിയും ദന്താശുപത്രിയിലേക്ക് പോകുമ്പോള്‍ മരണം ഉറപ്പിക്കാനായി ജോളിയും അവര്‍ക്കൊപ്പം കാറില്‍ കയറി. ദന്താശുപത്രിയില്‍ എത്തി ഷാജു ഡോക്ടറെ കാണാന്‍ പോയപ്പോള്‍ സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു. ഈ സമയം കുടിവെള്ളം എന്ന പേരില്‍ സയനൈഡ് കലര്‍ത്തി കൈയ്യില്‍ സൂക്ഷിച്ചിരുന്ന വെള്ളം ജോളി സിലിക്ക് നല്‍കി. മരണം ഉറപ്പിക്കാനായിരുന്നു ഇത്.

ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ വീട്ടില്‍ നടന്ന ചടങ്ങ് ഇതിന് തടസമായി . സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിനു കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ ജോളി നിര്‍ബന്ധിച്ചിരുന്നു . ബ്രെഡ് കഴിച്ചതോടെ അവശതയായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു എന്ന് ജോളിയുടെ മൊഴിയില്‍ പറയുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top