കൂടത്തായി കേസ്, അന്വേഷണത്തിന് സാങ്കേതികസഹായം നല്കുന്ന വിദഗ്ധ സംഘം ഇന്ന് കൂടത്തായി എത്തും. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ
നേതൃത്വത്തിലുള്ള പ്രത്യേകസംഘം പൊന്നാമറ്റം വീട് പരിശോധിക്കും. അന്വേഷണ സംഘവുമായും ഇവര്‍ ചര്‍ച്ച നടത്തും. ജോളി അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും .
ശാസ്ത്ര – സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ഇന്ന് കൂടത്തായി എത്തുക. കൊല നടന്ന പൊന്നാമറ്റം അടക്കമുള്ള വീടുകളില്‍ ഇവര്‍ പരിശോധന നടത്തും. കേസ് അന്വേഷണത്തെ സഹായിക്കാനായാണ് ഇത്തരമൊരു ടീമിനെ ഡി ജി പി നിയോഗിച്ചത്.