Latest News

വിവാഹത്തില്‍ നിന്ന് പിന്മാറി; പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിന് തടവും പിഴയും

ഇസ്ലാമാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിന് എട്ടുവര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം കോടതിയാണ് സജ്ജാദ് എന്ന യുവാവിനെ ശിക്ഷിച്ചത്.

യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞാണ് യുവതിയുടെ കുടുംബം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പാകിസ്താനിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പാണ് സജ്ജാദും യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ സജ്ജാദിനെതിരായ ക്രിമിനല്‍ കേസുകളെ കുറിച്ച് പിന്നീടാണ് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇതോടെ വിവാഹത്തില്‍ നിന്ന് യുവതിയുടെ കുടുംബം പിന്മാറി. വിവരമറിഞ്ഞ യുവാവ് പ്രശ്നപരിഹാരത്തിനെന്ന രീതിയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവസ്ത്രയാക്കിയ ചിത്രമെടുത്തു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും സജ്ജാദ് ഭീഷണിപ്പെടുത്തി.

യുവതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതറിഞ്ഞ യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുനല്‍കി. ചിത്രങ്ങള്‍ കണ്ടതോടെ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top