Breaking News

കൂടത്തായി കൂട്ടകൊലപാതകം: തെളിവെടുപ്പിനിടെ സയനൈഡ് കണ്ടെത്തി?

കോഴിക്കോട്: കൂടത്തായിയില്‍ ജോളി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് കണ്ടെത്തിയെന്ന് സൂചന. ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെ ചെറിയ കുപ്പിയില്‍ സൂക്ഷിച്ച വെളുത്ത പൊടി സയനൈഡാണോ എന്ന് സംശയമുണ്ട്. തെളിവെടുപ്പിനിടെ മുഖ്യപ്രതി ജോളി തന്നെയാണു പോലീസിന് ഈ കുപ്പി എടുത്തു നല്‍കിയത്. പൊടി സയനൈഡാണോ എന്നു സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഭര്‍തൃമാതാവ് അന്നമ്മ ടീച്ചര്‍, ഇവരുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു എന്നിവരെ കൊലപ്പെടുത്തിയതു ഭക്ഷണത്തില്‍ മാരക കീടനാശിനി ചേര്‍ത്തു നല്‍കിയും ബാക്കി നാലുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു ചോദ്യം ചെയ്യലില്‍ ജോളി പോലീസിനോടു പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top