Kerala

5 നാളുകൾക്ക് ശേഷം പുതിയ വസ്ത്രത്തിൽ ജോളി; വസ്ത്രം നൽകിയത് പോലീസ്

 

കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളി ജോസഫ് അറസ്റ്റിലായി അഞ്ചാം ദിവസവും ഒരേ വസ്ത്രം ധരിക്കുന്നത് ഇന്നലെ വാർത്തയായിരുന്നു. അറസ്റ്റിലായ ശേഷം സഹോദരനെ ഉൾപ്പെടെ വിളിച്ച് വസ്ത്രം എത്തിക്കണമെന്ന് ജോളി ആവശ്യപ്പെട്ടെങ്കിലും ആരും ഇതിനു കൂട്ടാക്കിയില്ല. ഇന്നലെ കോടതിയിൽ എത്തിച്ചപ്പോഴും ജോളി അറസ്റ്റിലായ അഞ്ചിനു ധരിച്ച കറുത്ത ചുരിദാറും പിങ്ക് ഷാളുമാണ് ധരിച്ചിരുന്നത്.

ഇന്ന് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ജോളിയെ പൊന്നാമറ്റം തറവാട്ടിലേക്ക് പൊലീസ് എത്തിച്ചത് പുതിയ വസ്ത്രം അണിയിച്ചാണ് . ആറ് ദിവസമായി ഒരേ വസ്ത്രം ധരിക്കുന്നതിന്‍റെ അസ്വസ്ഥത തുറന്നു പറഞ്ഞ ജോളിക്ക് ഒടുക്കം വടകര പൊലീസ് ഇന്ന് വസ്ത്രം വാങ്ങി നൽകുകയായിരുന്നു.

സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് വ​സ്ത്രം എ​ത്തി​ക്കാ​റെ​ങ്കി​ല്‍ ജോ​ളി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​തു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജി​ല്ലാ ജ​യി​ലി​ല്‍ റി​മാന്‍റിലാ​യ ജോ​ളി അ​ടു​ത്ത ദി​വ​സം ത​ന്നെ ജ​യി​ലി​ലെ ഫോ​ണി​ല്‍ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് വ​സ്ത്ര​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​രും എ​ത്തി​യി​രു​ന്നി​ല്ല.

തു​ട​ര്‍​ന്നാ​ണ് പൊ​ലീ​സു​കാ​ര്‍ പു​തു​വ​സ്ത്രം എ​ത്തി​ച്ചു​കൊ​ടു​ത്ത​ത്. രാ​വി​ലെ വ​ട​ക​ര സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു കു​ളി​ച്ച് വ​സ്ത്രം മാ​റി​യാ​ണ് ജോ​ളി പു​റ​ത്തി​റ​ങ്ങി​യ​ത്. രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി വെ​റും ചാ​യ​യി​ല്‍ ഒ​തു​ക്കി. ആ​റു പേ​രു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​യാ​യ ജോ​ളി ഇ​ന്ന​ലെ രാ​ത്രി സ്‌​റ്റേ​ഷ​നി​ല്‍ സു​ഖ​മാ​യു​റ​ങ്ങി. രാ​വി​ലെ എ​ട്ടേ അ​മ്പ​തോ​ടെ ജോ​ളി​യെ വ​ട​ക​ര സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​യി. റൂ​റ​ല്‍ എ​സ്പി​യി​ല്‍ എ​ത്തി​ച്ച ശേ​ഷ​മാ​ണ് കൂ​ട​ത്താ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top