ചെന്നൈ: ഇന്ത്യാ- ചൈന ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് മുണ്ടുടുത്ത്. തമിഴ് സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് തോളില്‍ ഷാളുമിട്ടാണ് മോദി ഷി ജിന്‍ പിങ്ങിനെ സ്വീകരിച്ചത്. അനൗപചാരിക ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് ഷി എത്തിയപ്പോഴായിരുന്നു മോദി അദ്ദേഹത്തെ സ്വീകരിച്ചത്.
സാധാരണ വേഷത്തില്‍ നിന്ന് മാറി തനി തമിഴ് സ്റ്റൈലില്‍ വേഷമിട്ട് മോദിയെത്തിയത് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മോദി നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ കേരളാ മാതൃകയില്‍ മുണ്ടുടുത്തിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)