കൂടത്തായി: പൊന്നാമറ്റം വീട്ടുവളപ്പില്‍ നിന്നും കീടനാശിനിയുടെ രണ്ട് കുപ്പികള്‍ കണ്ടെടുത്തു. ഒരു കുപ്പി വീടിന് പുറത്തുനിന്നും ഒരെണ്ണം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിന് ശേഷം മാത്യൂ മഞ്ചാടിയിലിന്റെ വീട്ടിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇതിനിടെ മകന് റൊമോ ജോളിയുടെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. റൊമോയുടേയും ജോളിയുടെ ഭര്‍തൃസഹോദരി റെഞ്ചിയുടേയും മൊഴിയെടുക്കുയും ചെയ്തു. വ്യാഴാഴ്ച രാത്രി വൈക്കത്തെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിരേഖപ്പെടുത്തിയത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)