തൃശൂര്‍: ഫുഡ്മാസോണ് അന്നപൂര്‍ണ്ണ ദൗത്യം സ്ക്കൂളുകളില്‍ നടത്തിവരുന്ന മോട്ടിവേഷണല്‍ ക്ലാസുകളുടെ അടുത്തഘട്ടം ഗവണ്മെന്റ് എച്ച്എസ്എസ് കരുപ്പടന സ്ക്കൂളില്‍ നടന്നു. ‘മോട്ടിവേഷണല്‍ ക്ലാസസ് ഓണ്‍ സോഷ്യല്‍ അവയര്‍നെസ്’ എന്നതിനെ കുറിച്ച് മോട്ടിവേഷണല്‍ സ്പീക്കര്‍ വരലക്ഷ്മി ക്ലാസെടുത്തു.
ഫുഡ്മാസോണ് ജനറല്‍ മാനേജര്‍ സന്ദീപ് മേനോനും ക്ലാസെടുത്തു. ഒക്ടോബര്‍ 10 ന് നടന്ന പരിപാടിയില്‍ സ്ക്കൂള് പ്രിന്‍സിപ്പല്‍ സുമ.എ, ഐടി വിങ് കോര്‍ഡിനേറ്റര്‍ സാഗര്‍ എംഎസ്, സെയില്‍സ് എക്സിക്യൂട്ടീവ് ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.