മകളുടെ ആദ്യ ചിത്രം പുറത്തു വിട്ട് നടന് വിനീത് ശ്രീനിവാസന്. വിനീതിനൊപ്പം മൂത്ത മകന് വിഹാനും ചിത്രത്തിലുണ്ട്. ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്റെ മക്കളുടെ അമ്മയും എന്റെ സൂപ്പര്‍സ്റ്റാറുമായ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രമാണെന്ന് വിനീത് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിന് പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിനാണ് വിനീതിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് മകന് വിഹാന് കൂട്ടായി ഒരു അനിയത്തി കൂടി എത്തിയ കാര്യം താരം വെളിപ്പെടുത്തിയത്.