Health

ആപ്പിള്‍ കഴിക്കാം; പക്ഷേ കുരു കഴിക്കുമ്പോള്‍ സൂക്ഷിക്കുക

ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ആപ്പിളിന്റെ കുരു അമിതമായി കഴിക്കുന്നത് ദോഷവും. ആപ്പിള്‍ക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേര്‍ന്ന് സയനൈഡ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അമിഗ്ഡലിന്‍ എന്ന പദാര്‍ഥം ഉണ്ടാകുന്നു. അമിഗ്ഡലിനില്‍ അടങ്ങിയിരിക്കുന്ന സയനൈഡും ഷുഗറും ശരീരത്തില്‍ പ്രവേശിച്ച് അതിന്റെ പ്രവര്‍ത്തന ഫലമായി ഹൈഡ്രജന്‍ സയനൈഡ് രൂപപ്പെടുന്നതിലൂടെ മരണം വരെ സംഭവിക്കാം.

വീര്യം കൂടിയ വിഷമാണ് സയനൈഡ്. ഓക്‌സിജനുമായി ചേര്‍ന്നാണ് സയനൈഡ് അപകടകാരിയാകുന്നത്. അത്തിപ്പഴം, ചെറി, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങളിലും അമിഗ്ഡലിന്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ പഴങ്ങളുടെ കുരുവിന്റെ കട്ടിയുള്ള തോട് വയറ്റിലെ ദഹനരസത്തോട് ചേരാതെ സംരക്ഷിക്കും. ഒരു ആപ്പിളില്‍ ഏകദേശം 20 കുരുവെങ്കിലും കാണും. 200 കുരു പൊടിച്ചെടുത്താല്‍ ഒരു കപ്പ് നിറയെ ലഭിക്കും. മനുഷ്യ ശരീരത്തെ ദോഷമായി ബാധിക്കാന്‍ ഇതു മതി. ഒരു ഗ്രാം ആപ്പിള്‍ കുരുവില്‍ നിന്ന് 0.06 മുതല്‍ 0.24 മില്ലി ഗ്രാം സയനൈഡ് വരെ ശരീരത്തില്‍ എത്തും. കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ആപ്പിള്‍ കൊടുക്കുമ്പോള്‍ കുരു മാറ്റിയിട്ട് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top