Kerala

ജോളി വിഷം നല്‍കിയത് മൂന്ന് പെണ്‍കുട്ടികള്‍ക്ക്; ജയശ്രീയുടെ മകള്‍ക്ക് രണ്ടു തവണ വിഷം നല്‍കി

താമരശ്ശേരി: കൂടത്തായി കുടുംബത്തിന് പുറത്തുള്ള പലരുടേയും പെണ്‍മക്കളെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അടുത്തബന്ധം പുലര്‍ത്തിയിരുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍ക്ക് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിന് വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യത്തെ തവണ കുഞ്ഞിന് വയ്യെന്ന് ജയശ്രീയെ വിളിച്ച് അറിയിച്ചതും ജോളിയാണ്. രണ്ട് തവണയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വിഷബാധയേറ്റെന്ന് തെളിഞ്ഞെങ്കിലും അടുത്ത സുഹൃത്തായ ജോളിയെ ജയശ്രീ സംശയിച്ചിരുന്നില്ല.

മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍, റോയിയുടെ ബന്ധുവായ മാര്‍ട്ടിന്റെ മകള്‍ എന്നിവരെയും ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top