Kerala

പൊന്നാമറ്റം കുടുംബത്തിലെ രണ്ട് യുവാക്കളുടെ മരണത്തിലും ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കാട്: കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളായ വിന്‍സെന്റ്, സുനീഷ് എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ടോം തോമസിന്റെ ഇളയ സഹോദരന്‍ അഗസ്റ്റിന്റെ മകന്‍ വിന്‍സെന്റിനെ 2002ല്‍ ആത്മഹത്യ ചെയ്ത നിലയിലും മറ്റൊരു സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008ല്‍ വാഹനാപകടത്തിലുമാണ് മരിച്ചത്. ഈ രണ്ട് യുവാക്കള്‍ക്കും ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണ് സംശയിക്കുന്നത്.

സുനീഷ് മരിക്കുന്നതിന് മുമ്പുള്ള ഡയറിക്കുറിപ്പില്‍ താന്‍ ട്രാപ്പില്‍ പെട്ടെന്ന് എഴുതി വച്ചിരുന്നതായി സുനീഷിന്റെ അമ്മ എല്‍സമ്മ പറഞ്ഞു.  ഇത്തരമൊരു ട്രാപ്പില്‍ വേറൊരാളും പെടരുത്. വേറൊരാള്‍ക്കും ഈ ഗതി വരരുത് എന്ന് ഡയറിയില്‍ എഴുതിയിരുന്നതായും എല്‍സമ്മ പറഞ്ഞു.

വിന്‍സന്റ് മരിക്കുന്നത് ജോളിയുടെ ആദ്യത്തെ ഭര്‍തൃമാതാവ് അന്നമ്മ മരിച്ച് രണ്ട് ദിവസത്തിനകമാണ്. തൂങ്ങി മരിക്കുകയായിരുന്നു വിന്‍സന്റ്. എന്താണ് വിന്‍സന്റിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അറിയില്ല. അന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒക്കെ ലഭിച്ചിരുന്നെങ്കിലും അതിലെ ഉള്ളടക്കം എന്താണെന്നും അറിയില്ലന്നും എല്‍സമ്മ പറഞ്ഞു. രണ്ട് കേസുകളിലും സമഗ്രമായ അന്വേഷണം വേണം. പോലീസിനെ കണ്ട് പരാതി നല്‍കാന്‍ തയ്യാറാണെന്നും എല്‍സമ്മ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top