കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ ആകും എത്തുക. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നുവെന്നും ഇതിന് പകരമായാണ് സംഭവബഹുലമായ കൂടത്തായി കൂട്ടക്കൊലപാതം സിനിമയാക്കുന്നതെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)