Kerala

തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധം; ജയശ്രീക്കെതിരെ കൂടുതല്‍ അന്വേഷണം

കോഴിക്കോട്: തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞു. തഹസില്‍ദാരുടെ വീട്ടില്‍ ജോളി വന്നിരുന്നതായും ലക്ഷ്മി പറഞ്ഞു. ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്പ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു. ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും തഹസില്‍ദാരുടെ ഗൃഹപ്രവേശനചടങ്ങിലുള്‍പ്പെടെ ജോളി എത്തിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു.

ജയശ്രീയുടെ മകളെയും ജോളി കൊല്ലാന്‍ ശ്രമിച്ചു. വ്യാജ ഒസ്യത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കാണുന്നില്ല. വില്ലേജ് ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് കാണാതായത്. ഇതില്‍ ജയശ്രീക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അതേസമയം ജയശ്രീ കുടുംബ സുഹൃത്തെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. കല്ല്യാണത്തിന് മുമ്പ് ജയശ്രീയുടെ വീട്ടില്‍ ജോളിയോടൊപ്പം പോയിട്ടുണ്ട്. തനിക്കറിയാത്ത പല കാര്യങ്ങളും ജയശ്രീക്ക് അറിയാമെന്നും ഷാജു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top