കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ നിന്നും സഹോദരന് നോബിയെ വിളിച്ച് സഹായം തേടി. ഇന്നലെയായിരുന്നു ജയിലില്‍ നിന്ന് നോബിയെ വിളിച്ചത്. ഇതുവരെ ആരും ജോളിയെ കാണാന്‍ ജയിലില്‍ എത്തിയിട്ടില്ല. അതേസമയം ജോളിക്ക് നിയമസഹായം നല്‍കുന്നില്ലെന്ന് ജോളിയുടെ സഹോദരന് പറഞ്ഞിരുന്നു. സ്വത്ത് തട്ടിപ്പിനെക്കുറിച്ചും കൊലപാതകത്തെ കുറിച്ചും അറിയില്ലെന്നും നോബി വ്യക്തമാക്കി.
കൂടത്തായി കൊലപാതകം: ജോളി ജയിലില്‍ നിന്ന് സഹോദരനെ വിളിച്ച് സഹായം തേടി
By
October 8, 2019 5:30 pm