കോഴിക്കോട്: സിലി മരിക്കുന്നതിന് മുമ്പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി റെഞ്ചി തോമസ്. ‘സിലി മരിക്കുന്നതിന് മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നു. സിലിയുടെ ശവസംസ്കാര ചടങ്ങിനിടെ സിലിയുടെ മുഖത്ത് ഗൂഡമായ സന്തോഷം താന്‍ കണ്ടിരുന്നു. ഇവരുടെ കല്യാണ വാര്‍ത്ത നമുക്ക് കേള്‍ക്കാമെന്ന് അന്ന് തന്നെ താന്‍ സഹോദരനോട് പറഞ്ഞിരുന്നു. അത് സത്യമായി’- റെഞ്ചി തോമസ് പറഞ്ഞു.
ജോളി എന്തോമറയ്ക്കാന് ശ്രമിക്കുന്നുവെന്ന് തോന്നി. ഭാര്യ മരിച്ചതോടെ ഷാജു ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനായി. ജോളിയോട് പ്രണയമില്ലെന്ന് ഷാജു പറഞ്ഞത് കളവായിരുന്നു. ഭാര്യ മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കല്യാണം കഴിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നിരുന്നു. ഈ സത്യങ്ങള്‍ പുറത്ത് വരാനാണ് താന്‍ പൊരുതിയത്.
ഷാജുവിന്റെപിതാവിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. ഇത് എല്ലാവര്ക്കും പാഠമാകട്ടെ. ഇനിയും ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്. കേരള സര്‍ക്കാരിനും ക്രൈം ബ്രാഞ്ചിനും പ്രത്യേകം നന്ദി പറയുന്നെന്നും റെഞ്ചി തോമസ് പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)