Social Media

വീടിനുള്ളിൽ കയറിയ പെരുമ്പാമ്പിന്റെ വായില്‍ മറ്റൊരു ഭീകരൻ;വീഡിയോ

വീടിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടിക്കാനെത്തിയവരെ ഞെട്ടിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പെരുമ്പാമ്പിനെ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന് ചാടിപ്പോയത് വലിയൊരു ഉടുമ്പ്. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍ പോലും പറ്റാത്ത നിലയില്‍ വീടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട വൃദ്ധ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പാമ്പിന്റെ വായില്‍ നിന്നും ഉടുമ്പ് ചാടിപ്പോകുകയായിരുന്നു. പെരുമ്പാമ്പിന്റെ വായില്‍ അകപ്പെട്ട് പോകുന്നത് വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്.
ഈ ഉടുമ്പ് ചത്തില്ല എന്ന് മാത്രമല്ല. സംഭവത്തിന്‍റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആളുകള്‍ കൂടിയതോടെ പെരുമ്പാമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.തായ്‌ലന്‍റിലാണ് സംഭവം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top