Uncategorized

തെറ്റുപറ്റി; കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു; കുറ്റം സമ്മതിച്ച് ഷാജു


വടകര: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നും ജോളിയെ ഭയന്നാണ് പുറത്ത് പറയാതെയിരുന്നതെന്നും ഷാജു മൊഴി നല്‍കി. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു. തന്നെയും കൊല്ലുമെന്ന് ഭയന്നിരുന്നെന്നും ഷാജു പറഞ്ഞു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഒരു അധ്യാപകനെന്ന നിലയ്ക്ക് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഷാജു പൊട്ടിക്കരഞ്ഞു. ഭാര്യയെയും കുട്ടിയെയും കൊല്ലാനുള്ള സാഹചര്യം ഒരുക്കിയെന്ന് ഷാജു പറഞ്ഞു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന പോലീസ് കണ്ടെത്തലിനെ തുടര്‍ന്ന് വൈകിട്ടോടെ ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top