Food

രുചിയേറും ചിക്കന്‍ അവിയല്‍

ചേരുവകള്‍

1. ചിക്കന്‍ – 200 ഗ്രാം

2. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

3. ഉപ്പ് – 1 ടീസ്പൂണ്‍

4. കുമ്പളങ്ങ – 100ഗ്രാം

5. കൊത്തമരാ – 100 ഗ്രാം

6. ചേന – 150 ഗ്രാം

7. തേങ്ങ -1

8. പച്ചമുളക് – 5 എണ്ണം

9. പുളിയുള്ള തൈര് – 2 ടേബിള്‍ സ്പൂണ്‍

10. കറിവേപ്പില

11. വെളിച്ചെണ്ണ – 1 ടീ സ്പൂണ്‍

12. വെള്ളം – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

നീളത്തില്‍ മുറിച്ചെടുത്ത ചിക്കന്‍ മഞ്ഞള്‍ പൊടിയും 1/2 ടീ സ്പൂണ്‍ ഉപ്പും 1/2 കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക. അതിന് ശേഷം കുമ്പളങ്ങ, കൊത്തമരാ, ചേന എന്നിവ 1/2 ടീ സ്പൂണ്‍ ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇതില്‍ വെള്ളം ചേര്‍ക്കരുത്. 10 മിനിറ്റോളം അടച്ച് വെച്ച് ചെറിയ തീയില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ അതിലേക്ക് ചിക്കന്‍ വേവിച്ചത് ചേര്‍ത്ത് 2 മിനിറ്റ് അടച്ച് വെക്കുക. ഇതിലേക്ക് തേങ്ങയും പച്ചമുളകും ചതച്ചത് ചേര്‍ക്കുക. ഇതിലും വെള്ളം ചേര്‍ക്കാതെ വേണം ചതച്ചെടുക്കാന്‍. എല്ലാം നന്നായി ചേര്‍ത്ത് ഇളക്കുക. 5 മിനിറ്റ് അടച്ച് വെക്കുക. ഇതിലേക്ക് പുളിച്ച തൈര് ചേര്‍ത്ത് ഇളക്കുക. ശേഷം കറിവേപ്പിലയും, വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വയ്ക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top