Breaking News

ജോളിക്ക് മറ്റൊരു മരണത്തിൽ കൂടി പങ്ക് ?സംശയമുണ്ടെന്ന് മകൻ

കോഴിക്കോട്:കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് മറ്റൊരു മരണത്തിൽ കൂടി പങ്കെന്ന് റിപ്പോർട്ട്. പ്രാദേശിക കോണ്‍.നേതാവ് രാമകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ജോളിക്ക് പങ്കുണ്ടെന്ന് സംശയമെന്ന് മകന്‍ രോഹിത്പറഞ്ഞു. രാമകൃഷ്ണന്‍ മരിച്ചത് 55 ലക്ഷം രൂപ കാണാതായതിന് പിന്നാലെയാണ്. പണമിടപാട് നടത്തിയിരുന്നത് ജോളിയുടെ സുഹൃത്തുവഴിയാണെന്നും രോഹിത് പറഞ്ഞു.
ഇതിനിടെ കൂടത്തായിലെ കൂട്ടമരണത്തിൽ ഷാജുവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പയ്യോളി ക്രൈംബ്രാഞ്ച് ഒാഫീസില്‍ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിലവിൽ ഷാജുവിനെ വടകര എസ്.പി ഒാഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top