മുംബൈ: ട്രെയിന്‍ തട്ടിമരിച്ച യാചകന്റെ കുടിലില്‍ നിന്നും 1.75 ലക്ഷം രൂപ കണ്ടെടുത്തു. 8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. നാണയങ്ങളായി 96000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. 82 കാരനായ ബിരാഡിചന്ദ് പന്നാരാംജി ആസാദ് ആണ് ട്രയിന്‍ തട്ടി മരിച്ചത്. മുംബൈയിലെ മാന്‍ഖര്‍ഡിനും ഗോവന്ദി സ്റ്റേഷനുമിടയിലാണ് ആസാദ് ട്രെയിന്‍ തട്ടി മരിച്ചത്. മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ യാചകനല്ല, സമ്പാദ്യമുള്ളയാളാണെന്ന് മനസിലായത്.
ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)