കമ്പളക്കാട്: വയനാട് കമ്പളക്കാട് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ 50 കാരന് അറസ്റ്റില്‍. കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തില്‍ മലപ്പുറം സ്വദേശിയും നിലവില്‍ കമ്പളക്കാട് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നയാളുമായ പള്ളിയിലവളപ്പില്‍ ബാലചന്ദ്രന് എന്ന ബാലനാ(50)ണ് അറസ്റ്റിലായത്. പോക്സോ പ്രകാരം അറസ്റ്റിലായ ഇയാളെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. 14 കാരനെ പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ബാലചന്ദ്രന് ബലമായി മദ്യം നല്‍കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തി തളര്‍ന്നുവീണ കുട്ടിയെ ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാള്‍ക്കെതിരെ 2017 ലും ഇതേ സ്റ്റേഷനില്‍ പോക്സോ കേസുണ്ട്. ഇതില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും സമാന കേസില്‍ ഉള്‍പ്പെടുകയായിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)