Latest News

വിവാഹദിവസം അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്തു മകള്‍; വീഡിയോ

വിവാഹദിവസം അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്ത് ബ്രിട്ടീഷ് വധു ഷാര്‍ലറ്റ് വാട്സണ്‍. അച്ഛന്റെ മുന്നില്‍ വെച്ച് തന്നെ വിവാഹം നടക്കണമെന്ന് അച്ഛനും മകളും ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിതാവ് മരണപ്പെട്ടതോടെയാണ് വിവാഹത്തിന് അച്ഛന്റെ സാന്നിധ്യമുണ്ടാകാന്‍ ഷാര്‍ലറ്റ് ഇത്തരമൊരു വഴി കണ്ടെത്തിയത്.

അതിനായി പിതാവിന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്തു. കസിനും നെയില്‍ ആര്‍ട്ട് വിദഗ്ധയുമായ ക്രിസ്റ്റിയാണ് ഇതിനായി വധുവിന്റെ കൂടെ നിന്നത്. യുട്യൂബില്‍ പത്തുലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള നെയില്‍ ആര്‍ട്ട് വിദഗ്ധയാണ് ക്രിസ്റ്റി. ഒരു ചെറിയ ഗ്ലാസ് പാത്രത്തിലായി കൊണ്ടുവന്ന ചിതാഭസ്മത്തില്‍ നിന്ന് അനുയോജ്യമായ തരികള്‍ തിരഞ്ഞെടുത്താണ് നെയില്‍ ആര്‍ട്ട് പൂര്‍ത്തീകരിച്ചതെന്ന് ക്രിസ്റ്റി പറയുന്നു. പിങ്ക്, ഗ്രേ, വൈറ്റ് ഷേഡുകളില്‍ മുത്തുകള്‍ പതിപ്പിച്ച രീതിയിലായിരുന്നു നഖങ്ങള്‍ അലങ്കരിച്ചത്. നഖത്തിന് പുറമേ അച്ഛന്റെ ചിത്രം ആലേഖനം ചെയ്ത ഷൂ, പെന്‍ഡന്റ് എന്നിവയും ഷാര്‍ലറ്റ് വിവാഹദിനത്തില്‍ ഉപയോഗിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top