Latest News

എനിക്ക് എന്നെ നഷ്ടപ്പെട്ടിരുന്നു; സങ്കീര്‍ണമായ നിമിഷമായിരുന്നു അത്; ആഞ്ജലീന ജോളി

ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നടിയാണ് ഹോളിവുഡ് താരം ആഞ്ജലീന ജോളി. ആഞ്ജലീനയും നടന്‍ ബ്രാഡ് പിറ്റുമായുളള വിവാഹവും വിവാഹമോചനവുമെല്ലാം അരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകാണ് ആഞ്ജലീന. 

അതൊരു വല്ലാത്ത സങ്കീര്‍ണ നിമിഷമായിരുന്നെന്നാണ് വിവാഹമോചനത്തെക്കുറിച്ച് ആഞ്ജലീന പറയുന്നത്. അന്ന് എന്താണ് എന്റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്റെ പാതയിലാണെന്നു മാത്രം അറിയാം. എന്നിലേയ്ക്ക്. എന്റെ വേരിലേയ്ക്കുള്ള മടക്കം. കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു ആഞ്ജലീന പറഞ്ഞു. തനിക്ക് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നെന്നും അക്കാലത്ത് ചില ആരോ?ഗ്യപ്രശ്‌നങ്ങള്‍ പോലും ഉണ്ടായിരുന്നെന്നും താരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top