ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനെ മലയാളികള്‍ക്ക് അങ്ങനെ പെട്ടെന്ന് മറക്കാനാകില്ല. തെന്നിന്ത്യന്‍ ഭാഷകളില്‍ നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടന് ഇപ്പോള്‍ ഹോളിവുഡ് കേന്ദ്രീകരിച്ച് വളരെക്കാലമായി യു എസിലാണ്.
നെപ്പോളിയന് ആദ്യമായി നായകനാകുന്ന ഹോളിവുഡ് ചിത്രമാണ് ഇനി ഇറങ്ങാന്‍ പോകുന്നത്. ക്രിസ്മസ് കൂപ്പണ്‍ എന്നു പേരുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് നടന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടെല്‍ കെ ഗണേശന് വഴിയാണ് ഈ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്. ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി ഏജന്റ് ആയാണ് നടനെത്തുന്നത്.