Kerala

രണ്ടാം വിവാഹത്തില്‍ കുടുക്കിയത് ജോളിയെന്ന് ഭര്‍ത്താവ് ഷാജു; സിലിയുടെ മരണത്തിന് മുന്‍പ് തന്നെ ജോളി തന്നോട് അടുപ്പം കാണിച്ചു


കോഴിക്കോട്: കൂടത്തായി മരണപരമ്പരയില്‍ ജോളിയെ തള്ളി ഭര്‍ത്താവ് ഷാജു. വിവാഹത്തിന് മുന്‍കൈയ്യെടുത്തത്‌ ജോളിയാണെന്നും തന്നെ രണ്ടാം വിവാഹത്തിലേക്ക് കുടുക്കുകയായിരുന്നെന്നും മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജു വെളിപ്പെടുത്തി. സംഭവത്തില്‍ ജോളിയുടെ മകന്‍ റെമോയും മരിച്ച റോയിയുടെ സഹോദരി റഞ്ചിയുടേയും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഷാജുവും രംഗത്ത് വന്നിരിക്കുന്നത്.

രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന തന്നെ അക്കാര്യം നിര്‍ബ്ബന്ധിച്ചത് ജോളിയായിരുന്നു എന്നും തന്റെയും
ജോളിയുടെയും മക്കള്‍ക്ക് മാതാപിതാക്കളാകുമെന്ന് പറഞ്ഞായിരുന്നു ജോളി വിവാഹ താല്‍പര്യം അറിയിച്ചതെന്നും പറഞ്ഞു. സിലിയുടെ മരണത്തിന്  മുമ്പും ജോളി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെന്നും തങ്ങള്‍ അടുപ്പത്തിലാണെന്ന് പുറത്ത് ധരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തതായും പറഞ്ഞു. റോയിയുടെ മരണത്തില്‍ റോജോ നേരത്തേ കേസ് കൊടുത്തിരുന്നെങ്കില്‍ തനിക്ക് ഭാര്യയും കുഞ്ഞും നഷ്ടപ്പെടില്ലായിരുന്നെന്നും ഷാജു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top