തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച്, വലിപ്പമുള്ള മാലകള്‍, വള, മോതിരം വെള്ളക്കുപ്പി തുടങ്ങിയ ആഭരണങ്ങള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി.
ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നിയന്ത്രണങ്ങള്‍ കൊണ്ട് കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാന്‍ സഹായിക്കുമെന്നാണ് സര്‍വ്വകലാശാല
കണക്കുകൂട്ടുന്നത്.
വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാന്‍ എല്ലാ പരീക്ഷാ ഹാളിലും ക്ളോക്കുകള്‍ സ്ഥാപിക്കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്കി.സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്