ആളൊഴിഞ്ഞ പ്രദേശത്ത് നഗ്നരായി ആലിംഗനം ചെയ്യുന്ന ദമ്പതികളുടെ വീഡിയോ ദൃശ്യമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറ ഒപ്പിയെടുത്തത്. കിയ എസ് യുവി യിൽ ചാരി നിന്നാണ് ഇവർ ആലിംഗനം ചെയ്യുന്നത്. സംഭവം പലരും കണ്ടതോടെ ദമ്പതികൾ ശരിക്കും പെട്ടു.
പൂർണമായും നഗ്നരായ ദമ്പതികളുടെ ചിത്രം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ എങ്ങനെ വന്നുവെന്നാണ് മിക്ക ടെക് വിദഗ്ധരും ചോദിക്കുന്നത്. തായ്വാനിലെ ഒരു റോഡിന് അരികിലുള്ള വാഹനത്തിന്റെ ബോണറ്റില്‍ ദമ്പതികള്‍ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ 360 ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ഇതിനെതിരെ ചിലര്‍ ശക്തരായി രംഗത്തെത്തിയിട്ടുണ്ട്.
ചില മൃഗങ്ങളെ തിരഞ്ഞ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ സഞ്ചരിച്ച ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവിനു മുന്നിലേക്ക് അപ്രതീക്ഷിതമായി ഈ ദൃശ്യങ്ങള്‍ എത്തുകയായിരുന്നു. ഗൂഗിള്‍ മാപ്സ് എക്കാലത്തെയും മികച്ച കണ്ടുപിടുത്തമാണ് എന്ന കുറിപ്പോടെയാണ് ഇയാള്‍ നഗ്നദമ്പതികളുടെ ചിത്രമടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ട്വീറ്റ് പതിനായിരക്കണക്കിന് പേര് പങ്കിടുകയും ചെയ്തു. എന്നാല്‍ ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചതിനാല്‍ പിന്നീട് ഫോട്ടോ നീക്കം ചെയ്തു.