പാലാ: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്. അലക്ഷ്യമായാണ് സംഘാര്‍ടകര്‍ മീറ്റ് സംഘടിപ്പിച്ചതെന്നും ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആര്‍ഡിഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്
By
October 5, 2019 2:55 pm