Kerala

ചരക്കു ലോറിക്കു പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു

അങ്കമാലി: ദേശീയപാതയില്‍ ചരക്കു ലോറിക്കു പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. മിനി ലോറിയുടെ ഡ്രൈവര്‍ തൃശൂര്‍ വെങ്ങിണിശേരി കൂനംപ്ലാക്കല്‍ വീട്ടില്‍ തോമസ് (59) ആണ് മരിച്ചത്. അര്‍ധരാത്രി ദേശീയ പാതയില്‍ കരയാംപറമ്പില്‍ വച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ഇരു ലോറികളും. ചരക്കു ലോറിയുടെ പിന്നിലേക്ക് മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top