Latest News

ഇനിമുതല്‍ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; മണിക്കൂറിന് 100 രൂപ

ന്യൂഡല്‍ഹി: ട്രെയിന്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയുടെ പുതിയ തീരുമാനം. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡല്‍ഹി- ലക്നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) ട്രെയിനുകള്‍ വൈകിയോടിയാല്‍ നഷ്ടപരിഹാരം നല്കുന്നത്.

ട്രെയിന്‍ ഒരു മണിക്കൂറാണ് വൈകുന്നതെങ്കില്‍ യാത്രക്കാരന് 100 രൂപയാണ് നഷ്ടപരിഹാരം നല്‍കുക. രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരത്തുക 250 ആയി ഉയരും. ഈ മാസം 5 നാണ് തേജസിന്റെ ആദ്യ സര്‍വ്വീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top