ന്യൂഡല്‍ഹി: പട്ടിക വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ രണ്ടംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഹര്‍ജി, വിശദമായ പരിശോധനയ്ക്ക് മൂന്നംഗ ബെഞ്ചിലേക്ക് വിടുകയായിരുന്നു.
പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാവൂയെന്ന് 2018 മേയിലാണ് ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്
Supreme Court partly allows the review petition filed by the Centre against Court’s judgement of ‘diluting’ various stringent provisions of SC/ST (Prevention of Atrocities) Act. pic.twitter.com/VLFOlxKAnr
— ANI (@ANI) October 1, 2019