Kannur

പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് & സൂവില്‍ ഹൃദയാരോഗ്യത്തെകുറിച്ചുള്ള ബോധവല്‍ക്കരണവും രക്തസമ്മര്‍ദ്ദ പരിശോധനാ ക്യാമ്പും നടത്തി

കണ്ണൂര്‍: ലോക ഹൃദയദിനത്തോടനുബന്ധിച്ച് എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് സ്‌നേക്ക്  പാര്‍ക്ക് & സൂവില്‍ ഹൃദയാരോഗ്യത്തെകുറിച്ചുള്ള ബോധവല്‍ക്കരണവും രക്തസമ്മര്‍ദ്ദ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

പാര്‍ക്കില്‍ വന്ന സന്ദര്‍ശകര്‍ക്ക് ബോധവല്‍ക്കരണവും ക്യാമ്പും പ്രയോജനമായി. ക്യാമ്പിന്റെ ഉദ്ഘാടനം എംവി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. മുരളീധരന്‍ എ കെ  നിര്‍വഹിച്ചു. സ്‌നേക്ക് പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അവിനാഷ് ഗിരിജ ചടങ്ങില്‍ സംബന്ധിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top